ഹിമാലയത്തിൻ മുകളിൽ നിന്നും
മുസ്ലിംലീഗ് എന്ന് വിളിച്ചാൽ
കന്യാകുമാരി മുനമ്പിൽ നിന്നും
അപ്പോൾ കേൾക്കാം സിന്ദാബാദ്
മഹാനായ CH മുഹമ്മദ് കോയ സാഹിബ്
അന്ന് പ്രവചിച്ചതാണ്.
ഇന്നിതാ യാഥാർത്ഥ്യമായി വരുന്നു.
അങ്ങയെ
എല്ലാ ദിവസവും ഞങ്ങൾ ഓർക്കും
അങ്ങയെ
ഓർക്കാത്ത ദിവസങ്ങൾ
ഒരു ലീഗ്കാരനും കടന്ന് പോകില്ല!
അങ്ങയുടെ സ്വപ്നം ഓരോന്നായി ഇവിടെ സാക്ഷത്കരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്.
അങ്ങയുടെ വേർപ്പാടിന് ശേഷം
ഞങ്ങൾ ഉച്ചത്തിൽ വിളിച്ചു
ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്
ഇന്ത്യയിലെവിടൊക്കെയുണ്ടെന്ന്
ഇൻഷാ അള്ളാ കാണാമെന്ന്
നമ്പൂതിരിയോട് പറഞ്ഞേക്കൂ
അന്ന് ലീഗിനെ അതിശക്തമായി വിമർശിച്ചിരുന്നത് EMS നമ്പൂതിരിപ്പാടായിരുന്നു.
അത് കൊണ്ടാണ് അന്ന് ഇങ്ങിനെ മുദ്രാവാക്യം വിളിച്ചത്.
അങ്ങ് പകർന്ന് തന്ന ഊർജമാണ്
ഞങ്ങളെ കൊണ്ട് ഈ മുദ്രാവാക്യം വിളിപ്പിച്ചത്.
ചരിത്രത്തിൻ്റെ താളുകളിൽ സ്വർണ്ണ ലിബികളാൽ എഴുതി വെക്കപ്പെട്ട
ലീഗ് ചരിത്രമാണ് അങ്ങ് ചെറിയ ആയുസ്സിലൂടെ ഞങ്ങൾക്ക് തന്നത്.
അങ്ങ് കേരളത്തിൻ്റെ മുഖ്യമന്ത്രിയായി.
അങ്ങ് ഞങ്ങളെ പിരിഞ്ഞ് പോയതിൻ്റെ ശേഷം
അങ്ങയുടെ ഊർജത്തിലൂടെ
പാർട്ടിക്ക് 19 MLA മാർ കിട്ടി.
4 മന്ത്രിമാരും ഒരു ചീഫ് വിപ്പുമായി.
2004-ൽ മറ്റൊരു ചരിത്രം കൂടി പാർട്ടി ആവർത്തിച്ചു.
അങ്ങയുടെ സഹപ്രവർത്തകൻ
E അഹമ്മദ് സാഹിബ് 10 വർഷം
കേന്ദ്ര മന്ത്രിയായി.
15 തവണയോളം UN അസംബ്ലിയിൽ രാജ്യത്തെ പ്രതിനിധീകരിച്ച് സംസാരിച്ചു.
ഈ സൗഭാഗ്യത്തിനെല്ലാം നേതൃത്വം കൊടുത്ത പാർട്ടി പ്രസിഡൻ്റ് മഹാനായ ശിഹാബ് തങ്ങൾ
തൻ്റെ പാർട്ടിയുടെ സൗഭാഗ്യങ്ങളെല്ലാം കണ്ടൊസ്വദിച്ച് 2009-ൽ ഈ ലോകത്തോട്
വിട പറഞ്ഞു.
കേരളം പൊട്ടി കരഞ്ഞു.
താങ്കൾ വിട പറഞ്ഞപ്പോൾ ഖൗം ചോദിച്ചു എനിയാരുണ്ടിവിടെ
മറ്റൊരാൾ പാർട്ടിയെ നയിക്കാൻ?
ഇതേ ചോദ്യം ശിഹാബ് തങ്ങളുടെ വഫാത്തിന് ഗേഷവും സമുദായം ചോദിച്ചു?
പകരം സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ പാർട്ടിയെ നയിക്കാൻ പാർട്ടി ഏൽപ്പിച്ചു.
2O MLA മാരെന്ന റിക്കോർഡിലേക്ക്
ആറ്റാക്ക പാർട്ടിയെ എത്തിച്ചു.
5 മന്ത്രിമാരും.
ആറ്റാക്കയും ഈ ലോകത്തോട് വിട പറഞ്ഞു.
പകരം അങ്ങ് ഏറെ ഹൃദയത്തോട് ചേർത്ത് പിടിച്ചിരുന്ന പൂക്കോയതങ്ങളുടെ നാലാമത്തെ പുത്രനും ശിഹാബ് തങ്ങളുടെ അനുജനുമായ
സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പാർട്ടി പ്രസിഡൻ്റ് സ്ഥാനത്തേക്ക് നിയോഗിതനായി.
പാർട്ടി വീണ്ടും കുതിച്ചു
27 ലക്ഷം മെമ്പർഷിപ്പുള്ള പാർട്ടിയായി
പാർട്ടിക്കും പോഷക ഘടകങ്ങൾക്കും
അതിശക്തമായ ദേശീയ കമ്മിറ്റികൾ വന്നു.
പാർട്ടിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷത്തിൽ പ്രഖ്യാപിച്ച ഡൽഹിയിൽ സ്വന്തമായി ആസ്ഥാനം പണിതു.
2025-ൽ കേരളത്തിലെ ലോക്കൽ ബോഡി തെരത്തെടുപ്പിലും 2026 ലെ നിയമസഭ തെരഞ്ഞെടുപ്പിലും സർവ്വ റിക്കാർഡുകളും തകർത്ത് പാർട്ടി അതിശക്തമായ
സാന്നിധ്യം തെളിയിച്ചു.
𝟮𝟮𝟰𝟴 ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ.,
𝟯𝟬𝟬 ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ,
𝟱𝟭 ജില്ലാ പഞ്ചായത്ത് അംഗങ്ങൾ,
𝟱𝟲𝟴 മുനിസിപ്പാലിറ്റി കൗൺസിലർമാർ,
𝟯𝟲 കോർപ്പറേഷൻ കൗൺസിലർമാർ..
𝟮𝟮 MLA-മാർ, (അതിൽ ചരിത്രത്തിലാദ്യമായി ഒരു വനിത MLA )
𝟮 ലോകസഭ MP -മാർ,
𝟮 രാജ്യ സഭാ MP- മാർ....
ഇന്നിതാ മൊഞ്ചുള്ള അഞ്ച് മന്ത്രിമാരും💚
അങ്ങേക്ക് ജന്മം നൽകിയ കോഴിക്കോടും
അങ്ങയെ നിയമസഭയിലേക്ക് പറഞ്ഞയച്ച മലപ്പുറവും അങ്ങ് എറെ ഇഷ്‌ട്ടപെട്ടിരുന്ന കാസർഗോഡും 100% ലീഗ് സ്ഥാനാർത്ഥികളും
വിജയിച്ചിരിക്കുന്നു.
മലപ്പുറത്ത്കാർ ഒരു തരിപോലും
പ്രതിപക്ഷമില്ലാത്ത നിയമസഭയും
ജില്ലാ പഞ്ചായത്തും തന്നിരിക്കുന്നു.
അങ്ങ് സ്വപ്നം കണ്ട തട്ടമിട്ട പെൺകുട്ടികൾ സർവ്വ മേഘലയിലും എത്തപ്പെട്ടിരിക്കുന്നു.
അങ്ങ് സ്വപ്നം പിന്നോക്ക വിഭാഗത്തിലെ
ഒരു പെൺകുട്ടി മലപ്പുറം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റായി വന്നിരിക്കുന്നു.
അങ്ങയുടെ സ്വപ്നം പൂവണിഞ്ഞിരിക്കുന്നു.
ചരിത്രത്തിലാദ്യമായി തട്ടമിട്ട പെൺകുട്ടി
നിയമ സഭയിലുമെത്തിരിക്കുന്നു.
കൂടാതെ,
പാർട്ടി പിറന്ന മണ്ണിൽ
ഒരു MP , 2 MLAമാർ രണ്ടിൽ ഒരാൾ മന്ത്രി
കോർപ്പറേഷൻ കൗൺസിലർമാർ
നാഗ്പൂരിൽ ഒറ്റക്ക് പോരാടിയിട്ട് കോർപ്പറേഷനിലേക്ക് 4 കൗൺസിലർമരെ
വിജയിപ്പിച്ചെടുത്തു.
പാർട്ടി പ്രവർത്തനം ഇന്ത്യയൊട്ടുക്കും
അതിശക്തമായി.
ഗ്രാമങ്ങളിലും, പട്ടണങ്ങളിലും ചെന്ന്, കുന്നും, മലകളും താണ്ടി, വിമർശനങ്ങളും, മർദ്ദനങ്ങളും ഏറ്റു വാങ്ങി നിലപാടികളിലൂന്നിയ രാഷ്ട്രീയ പ്രവർത്തനം നടത്തിയപ്പോൾ ...!
നമ്മുടെ മുസ്ലിം ലീഗിന് മലയാളികൾ നൽകിയ നേട്ടങ്ങളുടെ പട്ടികയാണ് മുകളിൽ കൊടുത്തിരിക്കുന്നത്.
ഇനിയും ജനങ്ങൾക്ക് വേണ്ടി ഈ ഹരിത പതാകയും ഉയർത്തി പിടിച്ച് നമ്മൾ മുന്നോട്ട്....
ജയ് മുസ്ലിം ലീഗ്...✊💚💪,,,,,,,,, ,,,,,,,

