കുവൈത്ത് കെഎംസിസി വനിതാ വിംഗ് - സേവനപഥത്തിൽ കരുത്തോടെ ഒരു വർഷം.


ഡോ: സഹീമ മുഹമ്മദ്‌ 

പ്രസിഡന്റ്, കുവൈത്ത് കെഎംസിസി വനിതാ വിംഗ് സംസ്ഥാന കമ്മിറ്റി


കുവൈത്ത് കെഎംസിസിയുടെ സംഘടനാ ചരിത്രത്തിൽ പുതിയൊരു അദ്ധ്യായം എഴുതിച്ചേർത്തു കൊണ്ടാണ് 2025 ഏപ്രിൽ 25ന്, അബ്ബാസിയ ഇന്റഗ്രേറ്റഡ് സ്കൂളിൽ നടന്ന സംസ്ഥാന വനിതാ വിംഗ് രൂപീകരണം നടന്നത്.

പ്രസ്തുത പരിപാടിയിൽ അഡ്വ: നജ്മ തബ്ഷീറ മുഖ്യാതിഥിയായിരുന്നു.

പ്രവാസ ലോകത്തെ വനിതകളെ ഒരേ ലക്ഷ്യത്തിന് കീഴിൽ അണിനിരത്താനും അവരുടെ പ്രവർത്തന ശേഷിയെ സമൂഹത്തിന് ഗുണകരമാകും വിധം പരിപോഷിപ്പിക്കാനും ഈ ചുരുങ്ങിയ കാലയളവിൽ സംഘടനയ്ക്ക് സാധിച്ചു.

 പതിനേഴംഗ സംസ്ഥാന ഭാരവാഹികളുടെയും പ്രവർത്തക സമിതി അംഗങ്ങളുടെയും നേതൃത്വത്തിൽ കൃത്യമായ ആസൂത്രണത്തോടെ നടത്തിയ പ്രവർത്തനങ്ങളാണ് വനിതാ വിംഗിനെ ക്രിയാത്മകമാക്കിയത്. കേവലം ഒരു വിംഗ് എന്നതിലുപരി, കുവൈത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സമാന മനസ്ക്കരായ മലയാളി സഹോദരിമാരെ കെഎംസിസി എന്ന തണൽമരത്തിന് കീഴിൽ ഒരുമിച്ച് നിർത്താൻ വിവിധങ്ങളായ പരിപാടികളിലൂടെ നമുക്ക് കഴിഞ്ഞു.

കെഎംസിസി ഉയർത്തിപ്പിടിക്കുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളിൽ തങ്ങളുടേതായ മുദ്ര പതിപ്പിക്കാനും ഈ കാലയളവിൽ വനിതാ വിംഗിന് സാധിച്ചു എന്നത് ഏറെ അഭിമാനകരമാണ്.

വിശുദ്ധ റമദാനിൽ അർഹരായ കുടുംബങ്ങളിലേക്ക് ഭക്ഷ്യ കിറ്റുകൾ എത്തിച്ചുകൊണ്ടും, സാമ്പത്തികമായി ബുദ്ധിമുട്ടുന്ന അർഹയായ ഒരു സഹോദരിയെ സംഘടനയുടെ പൂർണ്ണ ചെലവിൽ ഉംറക്ക് അയച്ചും, വലിയൊരു ഓപ്പറേഷൻ കഴിഞ്ഞ് മരുന്ന് വാങ്ങാൻ സമ്പത്തികമായി സാധിക്കാക്കാത്ത കുടുംബമായി കഴിയുന്ന പ്രായം ചെന്ന ഒരു സഹോദരന് വില കൂടിയ മരുന്ന് എത്തിച്ചു നൽകാനും കഴിഞ്ഞത് കാരുണ്യ പ്രവർത്തനങ്ങളിലെ ചില ഉദാഹരണങ്ങൾ മാത്രം.  

സഹോദരിമാർക്കായി സൈക്കോളജി ട്രൈനറുടെ നേതൃത്വത്തിൽ മോട്ടിവേഷൻ ക്ലാസ്സ്, മൈലാഞ്ചി മത്സരം

കൂടാതെ മാനസീക ഉല്ലാസം കണ്ടെത്തുന്നത്തിനായി സഹോദരിമാർക്കും, കുട്ടികൾക്കും മാത്രമായി വഫ്ര റിസോർട്ടിൽ ഏകദിന പിക്നിക്ക് എന്നിവ സംഘടിപ്പിക്കാനും വനിതാ വിംഗ് സംസ്ഥാന കമ്മിറ്റിക്ക് സാധിച്ചിട്ടുണ്ട്.

കൂടുതൽ ഊർജ്ജസ്വലതയോടെ പ്രവാസി വനിതകളുടെ ക്ഷേമത്തിനും, ഉന്നമനത്തിനുമായി വരും വർഷങ്ങളിലും മുന്നോട്ട് പോകാനായി സഹ പ്രവർത്തകമാരുടെ പിന്തുണയും,  പ്രചോദനവുമാണ് സേവനപാതയിൽ ഒരു വർഷം പിന്നിടുമ്പോൾ നമ്മുടെ കരുത്ത്.

DHARSHANAM MAGAZINE -APRIL 2026

Total views