അബൂനിഹാൽ
ഇറാനെതിരെ അമേരിക്കയും ഇസ്രയേലും തുടങ്ങി വെച്ച യുദ്ധം വിജയിപ്പിക്കാനാകാത്തത് ഇറാന് നിയന്ത്രിക്കാനാകുന്ന ഹോർമുസ്, ബാബ്-അൽ-മന്ദബ് കടലിടുക്കുകൾ ഉള്ളത് കൊണ്ടാണ്. ചുരുക്കത്തിൽ ഈ രണ്ട് കടലിടുക്കുകളാണ് ഇറാന്റെ ആവനാഴിയിലെ ഏറ്റവും മൂർച്ചയേറിയ ആയുധം. 2026 മാർച്ച് 28 ന് അമേരിക്ക ഇറാനെ ആക്രമിക്കുന്നത് വരെ ഈ സമുദ്ര പാതകൾ സർവതന്ത്ര സ്വാതന്ത്രമായിരുന്നു. ഹോർമുസ്, ബാബ്-അൽ-മന്ദബ് കടലിടുക്കുകൾ വഴി കപ്പലുകൾക്ക് യഥേഷ്ടം വന്നുപോകാൻ കഴിയുമായിരുന്നു. ഏറെ വാണിജ്യ പ്രാധാന്യമുള്ള കടലിടുക്കുകൾ വരുമാന മാർഗമാക്കാൻ ഇറാൻ തുനിഞ്ഞിരുന്നില്ല.
തന്ത്രപ്രധാനമായ ഈ കടൽ പാതകളുടെ വാണിജ്യ പ്രാധാന്യം മനസ്സിലാക്കി ഇവയുടെ നിയന്ത്രണം കൈക്കലാക്കുക എന്നത് സയണിസ്റ്റ് അജണ്ടയുടെ ഭാഗമാണ്. കടലിടുക്കുകളുടെ നിയന്ത്രണം കൈവശപ്പെടുത്തിയാൽ ആഗോള വ്യാപാരത്തിന്റെ കടിഞ്ഞാൺ ലഭിക്കുമെന്നതാണ് അതിന് കാരണം. ഗൾഫ് മേഖലയിൽ നിന്ന് പുറത്തേക്കുള്ള എണ്ണ വ്യാപാരവും തിരിച്ചുള്ള ചരക്ക് നീക്കവും പൂർണമായും നിയന്ത്രിക്കാനായാൽ ഈ മേഖലയിലെ മുഴുവൻ രാജ്യങ്ങളെയും ഇസ്രയേലിന്റെ വിധേയരാക്കിമാറ്റാനാകും. ഇത് മനസ്സിലാക്കി വളരെ ജാഗ്രതയോടെയുള്ള നീക്കങ്ങളാണ് യുദ്ധ സാഹചര്യത്തിലും ഗൾഫ് മേഖലയിലെ രാജ്യങ്ങൾ നടത്തുന്നത്. ഇറാന്റെ ഭാഗത്തു നിന്നും മിസൈൽ ആക്രമണങ്ങളുണ്ടായിട്ടും തിരിച്ചടിക്ക് ഗൾഫ് രാജ്യങ്ങൾ മുതിരാതിരുന്നത് ഈ കാരണത്താലാണ്.

.jpg)