കവിത
സാബിറ ഗഫൂർ, കാപ്പാട്
അതിരുകളിൽ
തുരു തുരാ വെടിയുതിർക്കുമ്പോൾ...
വിപണികൾ
നിശ്ചലമാകുന്നു.
ആകാശത്തെ മിസൈലുകൾ നിഷ്പ്രഭമാക്കുമ്പോൾ
ഗോപുരങ്ങൾ
മൗനത്തിലാകുന്നു.
കുഞ്ഞോമനകളുടെ
കുസൃതികൾ
പുകപടലത്താൽ
മായുമ്പോൾ
ജനനിതൻ യാചന
ആകാശത്തിൽ
വിലാപമാകുന്നു.
നിർത്തൂ...പോര് ഉപേക്ഷിക്കൂ....
മാനവരാശിയുടെ
ശാന്തിക്ക്
വേണ്ടി.
ആയുധങ്ങൾ താഴെ
വെക്കൂ....
ഒരു പ്രഭാതമുദിക്കുമോ ...
യുദ്ധത്തിൻ നിഴൽ മായുന്നൊരു പുലരി...
മനുജൻ മനുജനെ
ഹൃദയം നിറച്ച്
ചേർക്കും കാലം...

